 
തിരുവല്ല : ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ജോബ് ഡ്രൈവുകൾക്ക് തിരുവല്ലയിൽ തുടക്കമായി. വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത മിഷൻ-90 പ്രവർത്തനങ്ങളുടെ തിരുവല്ലയിലെ ആദ്യജോബ് ഡ്രൈവ് നടന്നു. സ്വാഗതസംഘം ചെയർമാൻ മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൈഗ്രേഷൻ കോൺക്ലേവ് ചെയർമാൻ എ.പത്മകുമാർ അദ്ധ്യക്ഷനായി. രക്ഷാധികാരി ഡോ.തോമസ് ഐസക്, കോളേജ് പ്രിൻസിപ്പൽ ടി.കെ മാത്യു വർക്കി, മാർത്തോമ്മാ കോളേജ്‍ ഗവേണിങ്ങ് കൗൺസിൽ, ട്രഷറർ തോമസ് കോശി, കോളേജ്‍ ഗവേണിങ്ങ് കൗൺസിലംഗം മനീഷ് ജേക്കബ്, വിജ്ഞാന പത്തനംതിട്ട ഡി.എം.സി ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ബി ടെക്, എം ടെക്, എം.ബി.എ, ബി.ബി.എ, എം.സി.എ, ബി.സി.എ, നഴ്സിംഗ്, ഫാർമസി, ഒപ്റ്റോമെട്രി, എം.എസ്.ഡബ്‍ള്യൂ എന്നീ പ്രൊഫഷണൽ തൊഴിലവസരങ്ങളാണ് ഈ ജോബ് ഡ്രൈവിലുണ്ടാകുക. ഇതിന്റെ രജിസ്ട്രേഷനും അപേക്ഷകളും ഉടൻ സ്വീകരിച്ച തുടങ്ങും.
കഴിഞ്ഞദിവസംനടന്ന ജോബ് ഡ്രൈവിൽ അഞ്ഞൂറിലേറെ തൊഴിലന്വേഷകർ പങ്കെടുത്തു. സ്പോട്ട് രജിസ്ട്രേഷനിൽ മാത്രം 110 പേരെത്തി. വിവിധ വിഭാഗത്തിലായി 33000 തൊഴിലവസരങ്ങൾ ഉണ്ടായിരുന്ന ജോബ് ഡ്രൈവിൽ മുപ്പത് കമ്പനികൾ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ എന്നീ യോഗ്യതയുള്ളവരുടെ ജോബ് ഡ്രൈവാണ് നടന്നത്. തുടർന്നുള്ള ജോബ് ഡ്രൈവ് 19ന് മാർത്തോമ്മാ കോളേജിൽ നടക്കും. ബി ടെക്, എം ടെക്, എം.ബി.എ, ബി.ബി.എ, എം.സി.എ, ബി.സി.എ, നഴ്സിംഗ് , ഫാർമസി, ഒപ്റ്റോമെട്രി, എം.എസ്.ഡബ്‍ള്യൂ എന്നീ പ്രൊഫഷണൽ തൊഴിലവസരങ്ങളാണ് ഈ ജോബ് ഡ്രൈവിലുണ്ടാകുക. ഇതിന്റെ രജിസ്ട്രേഷനും അപേക്ഷകളും ഉടൻ സ്വീകരിച്ചുതുടങ്ങും.