മല്ലപ്പള്ളി: ആനിക്കാട് - നൂറോമ്മാവ് ജംഗ്ഷനിൽ അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റിയിട്ടുള്ളതായി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സി. എൻജിനീയർ അറിയിച്ചു.മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ റോഡ് പുനർ നിർമ്മിക്കാൻ നടപടി ആരംഭിച്ചിട്ടുള്ളതായി പി.ഡബ്ല്യു.ഡിബിൽഡിംഗ് പ്രതിനിധി അറിയിച്ചു.വെണ്ണിക്കുളം ജംഗ്ഷനിലെ ഹൈമാസ്ക് ലൈറ്റ് പ്രവർത്തിക്കുന്നില്ലയെന്ന പരാതി ഉണ്ടായി.കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പ്പൂര് ബസ് സ്റ്റാൻഡ് പരിസരത്ത് കാട് വളർന്നു നിൽക്കുന്നതും, മണൽ കൂട്ടിയിട്ടിരിക്കുന്നതും നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിഉന്നയിച്ചു.സ്കൂൾ സമയങ്ങളിൽ ടിപ്പർ വാഹനങ്ങൾ ഗതാഗതം നടത്തുന്നത് പരിശോധിക്കണമെന്ന്ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.തുരുത്തിക്കാട് ബിഷപ്പ് എ.സി റോഡിലെ വ്യാപകമായ കൈയേറ്റം ഒഴിപ്പിക്കുന്നതിന് താലൂക്ക് വികസന സമിതിയിൽ തീരുമാനമെടുത്തു. മല്ലപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ബേക്കറികൾ,ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഗുണനിലവാര പരിശോധനനടത്തിയെന്നും അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതായും തിരുവല്ല ഫുഡ് സേഫ്റ്റി ഓഫീസർ, അറിയിച്ചു. പരിശോധന നടത്തിയസ്ഥാപനങ്ങളുടെ പേരുവിവരം വ്യക്തമാക്കണമെന്ന്ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. മല്ലപ്പള്ളി ഗവ. ആശുപത്രിയുടെ മുൻവശത്തുള്ള വാഹന പാർക്കിംഗ് പ്രശ്നം പരിഹരിക്കുവാനുള്ളനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. തീയാടിക്കൽ ജംഗ്ഷനിൽ അപകട മേഖലയാകുന്നുവെന്നും, വാഹന വേഗത നിയന്ത്രണബോർഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻവശത്തെ ഓടകൾക്ക് സ്ലാബ് ഇട്ടിട്ടുള്ളതായിപി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മല്ലപ്പളളി താലൂക്ക് വികസന സമിതി ഇന്നലെ രാവിലെ 10.30 ന് മല്ലപ്പളളി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.