
പത്തനംതിട്ട : ഓയിസ്‌ക ഇന്റർനാഷണൽ നടത്തിയ വൈജ്ഞാനിക പ്രതിഭാസദസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചാപ്ടർ പ്രസിഡന്റ് സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. ഒയിസ്‌ക സൗത്ത് കേരള ചാപ്ടർ പ്രസിഡന്റ് പ്രൊഫ.പി.ജി.ഫിലിപ്പ്, ചാപ്ടപർ സെക്രട്ടറി സ്മിജു ജേക്കബ്ബ് മറ്റയ്ക്കാട്ട്, സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്‌ക്കറിയ, പ്രഥമാദ്ധ്യാപിക അജി എം.ആർ, ടി.പി.ബിനു, അലക്‌സാണ്ടർ പി.യോഹന്നാൻ, ആനി പി.ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. എ.ജി.മഹേശ്വർ (നേതാജി എച്ച്.എസ്.എസ് പ്രമാടം) ഒന്നാം സ്ഥാനവും ഫർസാന എച്ച്. (എം.റ്റി.എച്ച്.എസ്.എസ് പത്തനംതിട്ട) രണ്ടാംസ്ഥാനവും നേടി.