 
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ആധുനിക മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ.പി, വൈസ് പ്രസിഡന്റ് റാഹേൽ, വി.പി. വിദ്യാധരപ്പണിക്കർ, പ്രിയാ ജ്യോതികുമാർ, എൻ.കെ. ശ്രീകുമാർ, ശ്രീവിദ്യ, ജയാദേവി, രാജി പ്രസാദ്, സി.എസ്. കൃഷ്ണകുമാർ, എ.ഇ. ലക്ഷ്മി പ്രിയ, അജിത് കുമാർ, ഡി.സുഗതൻ, ശശിധരക്കുറുപ്പ്,സണ്ണി. കെ.ഏബ്രഹാം, പ്രശാന്ത് കുമാർ, എന്നിവർ പങ്കെടുത്തു. മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിന്റെ സന്ദേശം അറിയിക്കുന്നതിന് ശുചിത്വ സന്ദേശ റാലിയും നടത്തി റാലിയിൽ തട്ട ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി.എസ്.പി.സി. സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ, ആശ പ്രവർത്തകർ, കുടുംബശ്രീ,ഹരിത കർമ്മസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.