market-1
ചെങ്ങന്നൂർ മാർക്കറ്റ് റോഡിൽ തെരുവു വിളക്കുകൾ കത്തുന്നില്ല

ചെങ്ങന്നൂർ: നഗരഹൃദയത്തിലെ പ്രധാന റോഡായ മാർക്കറ്റ് റോഡ് രാത്രിയിൽ ഇരുട്ടിലായിട്ട് നാളുകളേറെ. ബഥേൽ ജംഗ്ഷൻ മുതൽ തെരുവുവിളക്കുകൾ കത്താതായതോടെ റോഡിലൂടെ യാത്ര ബുദ്ധിമുട്ടായി. കടകൾ അടയ്ക്കുന്നതോടെ ഇരുട്ടിലാകുന്ന റോഡിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം. ഇരുചക്രവാഹനങ്ങളിൽ പോലും പോകാൻ ഭയമാണെന്ന് യാത്രക്കാർ പറയുന്നു.

നഗരസഭ അധികാരികൾ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി.

സമീപത്തെ എല്ലാ നഗരങ്ങളിലും രാത്രികാലങ്ങളിൽ വ്യാപാര മേഖല സജീവമായി നിൽക്കുമ്പോൾ ചെങ്ങന്നൂർ നഗരത്തിൽ സന്ധ്യമയങ്ങുന്നതോടെ കടകളെല്ലാം അടയ്ക്കുന്ന സ്ഥിതിയാണ്. നഗരത്തിന്റെ പലഭാഗങ്ങളിലും റോഡുകൾ ഇരുട്ടിലാകുമ്പോൾ വളരെ നേരത്തെ വ്യാപാരികൾ കടകൾ അടയ്ക്കാൻ നിർബന്ധിതരാകുകയാണ്. ജനങ്ങൾ വരാത്ത സാഹചര്യത്തിൽ എന്തിനാണ് കടകൾ തുറന്നുവയ്ക്കുന്നതെന്നാണ് അവരുടെ ചോദ്യം. കടകളെല്ലാം അടയ്ക്കുന്നതോടെ നഗരം പൂർണമായും ഇരുട്ടിലാകുമെന്നത് ചെങ്ങന്നൂരിന്റെ മാത്രം പ്രത്യേകതയാണ്. വ്യാപാരമേഖലയെ സജീവമാക്കാൻ നഗരസഭയ്ക്കും താൽപര്യമില്ല എന്നതാണ് സ്ഥിതി.

തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രിയിൽ കടയിൽ ആളുകൾ എത്തുന്നില്ല. ,അതിനാൽ ഏഴുമണിക്ക് ഇപ്പോൾ കട അടയ്ക്കും. നേരത്തെ രാത്രി 10 മണിക്കേ കട അടയ്ക്കുമായിരുന്നുള്ളു.

സതീഷ് (പച്ചക്കറി കടക്കാരൻ)