
പത്തനംതിട്ട : കാർഷികയന്ത്രങ്ങളുടെ സർവീസ് ക്യാമ്പുകൾ ജില്ലയിൽ ഒൻപത് മുതൽ 25 വരെ നടത്തും. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ഓഫീസിന്റെ നേതൃത്വത്തിലാണ് പരിപാടി. ഒൻപതിന് പന്തളം കടയ്ക്കാട് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫീസിലാണ് ആദ്യക്യാമ്പ്. തോന്നല്ലൂർ, പന്തളം തെക്കേക്കര, കുളനട, തുമ്പമൺ, ഓമല്ലൂർ .ഏനാദിമംഗലം, ഏഴംകുളം, അടൂർ, പള്ളിക്കൽ, കൊടുമൺ, വള്ളിക്കോട്, അരുവാപ്പുലം, കലഞ്ഞൂർ, കോന്നി, മലയാലപ്പുഴ, ഇലന്തൂർ, മെഴുവേലി, പുല്ലാട്, ഇരവിപേരൂർ. കോട്ടാങ്ങൽ, കല്ലൂപ്പാറ മല്ലപ്പള്ളി, റാന്നി പെരുനാട്, വടശ്ശേരിക്കര, ചിറ്റാർ കൃഷിഭവനുകൾക്കായാണ് ക്യാമ്പ്. ഫോൺ : 9447119259, 7510250619, 8921894821, 9809732146.