 
പത്തനംതിട്ട : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവല്ല കാവുംഭാഗം തുരുത്തിക്കര ശിവശൈലത്തിൽ പരേതരായ കൃഷ്ണ പിള്ളയുടെയും സാവിത്രിയമ്മയുടെയും മകൻ കിരൺ (34) ആ ണ് മരിച്ചത്. പത്തനംതിട്ട റോളക്സ് മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.30ന് പത്തനംതിട്ട കൈപ്പട്ടൂർ റോഡിൽ പൂത്തൻപീടിക ജംഗ്ഷന് സമീപമാണ് അപകടം. കിരൺ ഓടിച്ചിരുന്ന ബൈക്ക് കാറിൽ തട്ടിയശേഷം നിയന്ത്രംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.