പത്തനംതിട്ട: ശബരിമല ഇടത്താവളത്തിൽ നടക്കുന്ന പ്രദർശന മേളയിലെ സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ വാക്കേറ്റം. ഒരാളുടെ കഴുത്തിന്‌ മുറിവേറ്റു. നിലയ്‌ക്കൽ സ്വദേശി സന്തോഷ്‌ (48)നാണ്‌ കഴുത്തിന്‌ മുറിവേറ്റത്‌. സംഭവത്തിൽ കൊട്ടാരക്കര സ്വദേശി രഞ്‌ജിത്‌ കൃഷ്‌ണനെ (46) പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെ ഏഴോടെയാണ്‌ സംഭവം. ഇരുവരും തമ്മിൽ തലേദിവസം രാത്രി മുതൽ വാക്കേറ്റം നടന്നിരുന്നു. സംഘർഷത്തിനിടെ രഞ്‌ജിത്ത്‌ ബ്ലേഡ്‌ ഉപയോഗിച്ച്‌ സന്തോഷിന്റെ കഴുത്തിന്‌ വരയുകയായരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.