കോന്നി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 8 ന് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന സായാഹ്ന ധർണ വിജയപ്പിക്കണമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, ദീനാമ്മ റോയി, ജോസ് കൊന്നപ്പാറ, രവി പിള്ള, ശ്യാം എസ്. കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, ഐവാൻ വകയാർ, രാജീവ് മള്ളൂർ, ആർ.രാജി, സൗദാ റഹിം, പ്രിയ എസ്. തമ്പി, സലാം കോന്നി, തോമസ് കാലായിൽ, ഫൈനൽ പുതുപ്പറമ്പിൽ, സി.കെ.ലാലു, പി വി ജോസഫ്, യൂസഫ് കൊന്നപ്പാറ, ജസ്റ്റിൻ തരകൻ, റോബിൻ കാരാവള്ളിൽ, ജോളി തോമസ്, മാത്യു പറപ്പള്ളിൽ, അജി കോന്നി എന്നിവർ പ്രസംഗിച്ചു.