narayanankutty

കുളനട : ഉൾഫാ തീവ്രവാദികൾ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ആർ.എസ്.എസ് പ്രചാരകൻ വെണ്മണി സ്വദേശി ജി.നാരായണൻ കുട്ടിയുടെ ശ്രദ്ധാഞ്ജലി നടത്തി. സ്മൃതി​ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ആർ.എസ്.എസ് ക്ഷേത്രീക കാര്യകാരി സദസ്യൻ പി.ആർ.ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘചാലക് അഡ്വ.മാലക്കര ശശി അദ്ധ്യക്ഷത വഹിച്ചു. വി.എൻ.ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി. എ.എം.കൃഷ്ണൻ, ഗോവിന്ദൻകുട്ടി, പി.എൻ.നാരായണവർമ്മ, രാജേഷ് പിള്ള, രാധാകൃഷ്ണൻ നമ്പൂതിരി, പി.ആർ.നരേന്ദ്രൻ, കെ.വരദരാജൻ, വി.ഹരികുമാർ, സതീഷ്‌കുമാർ മഞ്ചാടി എന്നിവർ പങ്കെടുത്തു.