
റാന്നി : കേരള സർക്കാരിന്റെ സംരംഭകവർഷത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന പദ്ധതികളെക്കുറിച്ചും വിവിധ ലൈസൻസ്, രജിസ്‌ട്രേഷൻ നടപടികളെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസും സംരംഭകത്വ ശില്പശാലയും ഇന്ന് രാവിലെ 10.30ന് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷനായിരിക്കും. പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട പ്രവാസികൾ, വനിതകൾ, അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ഫോൺ : 8330096818, 9495271618.