പന്തളം: വെണ്മണി സുകുമാരൻ ട്രസ്റ്റിന്റെയും ശ്രീ സരസ്വതി വിജ്ഞാനകലാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 42 -ാമത് ശ്രീ സരസ്വതി സംഗീതോത്സവം 9 മുതൽ 13 വരെ പന്തളം പ്രകാശ് ലോഡ്ജ് ഒാഡിറ്റോറിയത്തിൽനടക്കും. 9ന് വൈകിട്ട് 5 .30 ന് നടക്കുന്ന സമ്മേളനം മൃദംഗ വിദ്വാൻ നാദലയ നന്ദി ചങ്ങനാശേരി ബി.ഹരികുമാർ ഉദ്ഘാടനം ചെയ്യും. പടയണി ആചാര്യ ൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ള അദ്ധ്യക്ഷതവഹിക്കും. ഉപദേശക സമിതി അംഗം കെ. കെ. തങ്കച്ചൻ, ചെയർമാൻ പന്തളം റ്റി. ജയപ്രകാശ്, ജനറൽ കൺവീനർ പന്തളം എൻ. സജിത് കുമാർ ,ട്രഷറർ റ്റി .ജയപ്രസാദ്, നഗരസഭ കൗൺസിലർ കെ .ആർ .രവി എന്നിവർ പ്രസംഗിക്കും. 6.30 ന് സ്വാരാത്മിക ശ്രീകാന്ത് ചെന്നെയുടെ സംഗീതസദസ്, 10 ന് രാവിലെ 8.30 മുതൽ സംഗീത ആരാധന. പന്തളം ഉണ്ണികൃഷ്ണൻ, ശ്രേയ ഹരി, അഭിലാഷ് നാരങ്ങാനം, രാജേഷ് ചെന്നിർക്കര ,പ്രേംകുമാർ, നിധിൻ എബ്രഹാം ഉമ്മൻ, നൂറനാട് സുരേന്ദ്രൽ ,രമ്യ ശർമ്മ, വൈഷ്ണവ് നമ്പൂതിരി എന്നിവർ പങ്കെടുക്കും വൈകിട്ട് .7 ന് മഹാദേവൻ തിരുവനന്തപുരത്തിന്റെ സംഗീത സദസ്. 11 ന് രാവിലെ 8.30 മുതൽ എസ്. നവീന്റ സംഗീതസദസ്. 10.30 മുതൽ സ്‌നേഹ സുനിൽ, നേഹസുനിൽ, ഹരി ദേവ് ജയറാം, ശ്രീഹരി, ഗായത്രി എം.,അരവിന്ദ് മോഹൻ, വിഷ്ണു സുഗതൻ, ഡോ.അമേയമംഗൽ, എന്നിവരുടെ സംഗീതാ ആരാധന, വൈകിട്ട് 7 ന് കല്യാണപുരം അരവിന്ദിന്റെ സംഗീത സദസ്. 12 ന് രാവിലെ 8.30 ന് രാജീവ് രസിക പ്രിയ, ദേവിക അനിൽ ,നന്ദന എസ്, മുകേഷ് വർമ്മ ,ഗൗരി അജിത്ത്, സൗരവ് പി.വർമ്മ ,വരുൺ രാജ്, മാധവ് ദേവ് എന്നിവരുടെ സംഗീത ആരാധന, വൈകിട്ട് 7ന് അശ്വത് നാരായണന്റെ സംഗീത സദസ് .13 ന് രാവിലെ 8.30 ന് സ്വാതി രംഗനാഥ് ചെന്നൈയുടെ സംഗീത സദസ് ,10.30 ന് ബിലാഹരി പ്രദീപിന്റെ സംഗീതാരാധന, വിപിൻ രാജ്, ആശാ രാജീവ്, റോഷിൻ. എസ്, ദേവനന്ദനാ പ്രദീപ്, അശ്വതി സുനിൽകുമാർ ,ഐശ്വര്യ മോഹൻ, ജ്യോത്സാന പ്രദീപ് ,ശുഭാരഘുനാഥ്, ഗായത്രി ഉദയൻ ,കടമ്മനിട്ട അനൂ വി സുദേവ്, പന്തളം എൻ സുരേന്ദ്രൻ, പന്തളം ജി പ്രദീപ്കുമാർ എന്നിവരുടെ സംഗീതാരാധന. വൈകിട്ട് 7 മുതൽ ചേർത്തല ഡോ: കെ. എൻ. രംഗനാഥ ശർമയുടെ സംഗീത സദസ്..