കൊ​ടു​മൺ: കൊ​ടു​മൺ ഗ്രാമത്തെ അവഗണിക്കുകയാണ് കെ.എസ്.ആർ.ടി.സി​. നാ​ല്​പ​തി​നാ​യി​ര​ത്തോ​ളം ജ​ന​സം​ഖ്യ​യും പ​ന്ത്ര​ണ്ടു സ്​കൂ​ളു​ക​ളും പ്ലാ​ന്റേ​ഷൺ കോർ​പ്പ​റേ​ഷന്റെ കൊ​ടു​മൺ ,​ച​ന്ദ​നപ്പ​ള്ളി എ​സ്റ്റേ​റ്റു​ക​ളും ആ​ഗോ​ള തീർ​ത്ഥാ​ട​ന​കേ​ന്ദ്രമാ​യ ച​ന്ദ​നപ്പ​ള്ളി സെന്റ് ജോർജ് ഓർ​ത്ത​ഡോ​ക്‌​സ് വലി​യ പ​ള്ളി​യും കൊ​ടു​മൺ ചില​ന്തി അ​മ്പ​ല​വും മ​ഹാക​വി ശ​ക്തി​ഭ​ദ്ര ​സാം​സ്​കാരി​ക കേ​ന്ദ്രവും ഇൗ നാട്ടിലാണ്. പ്രസിദ്ധി ഏറെയുണ്ടെങ്കിലും കൊ​ടു​മൺ വ​ഴി ഒ​രു കെ. എസ്. ആർ. ടി. സി ബസു​പോലും സർവീസ് നടത്തുന്നില്ല. രാത്രി ഏ​ഴു മ​ണി ക​ഴിഞ്ഞാൽ പ​ത്ത​നം​തി​ട്ടയിൽ നിന്നും അ​ടൂ​രിൽ നിന്നും ഈ വ​ഴി സ്വ​കാ​ര്യ ബ​സു​കൾ പോലും ഓ​ടു​ന്നില്ല. പ​ത്ത​നം​തി​ട്ടയിൽ നി​ന്ന് വ​ള്ളി​ക്കോ​ട് അ​ങ്ങാ​ടി​ക്കൽ വ​ടക്ക്, കൊ​ടുമൺ, അ​ടൂർ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ഒ​രു ഫാ​സ്റ്റ് പാസ​ഞ്ചർ ബസ് ഓ​ടി​യി​രുന്നു. അ​തി​പ്പോ​ഴില്ല. നാ​ട്ടു​കാർ​ക്ക് വലി​യ അ​നു​ഗ്ര​ഹ​മാ​യി​രുന്നു ഈ ബ​സ് സർ​വീസ്. കോ​ന്നിയിൽ നി​ന്ന് മു​റിഞ്ഞ​കൽ- നെ​ടു​മൺ​കാ​വ് -ഒ​റ്റ​ത്തേ​ക്ക്- അ​ങ്ങാ​ടി​ക്കൽ തെ​ക്ക്- കൊ​ടു​മൺ -അടൂർ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഒരു ഫാ​സ്റ്റ് പാസ​ഞ്ചർ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ട്ടുകാർ ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടുന്നു. പ​ത്ത​നാ​പുര​ത്ത് നി​ന്ന് കൂ​ടൽ -നെ​ടു​മൺ​കാ​വ് -അ​ങ്ങ​ാ​ടി​ക്കൽ തെ​ക്ക് ഹൈ​സ്​കൂൾ വ​ഴി കോ​ട്ട​യ​ത്തിനും എ​റ​ണാ​കു​ള​ത്തിനും ഒ​രു ബ​സ് അ​നു​വ​ദി​ക്ക​ണ​മെന്നും ആ​വ​ശ്യ​പ്പെ​ട്ടു​തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളു​ക​ളായി. ഡെ​പ്യൂ​ട്ടി സ്​പീ​ക്കർ ചിറ്റ​യം ഗോ​പ​കു​മാ​റിന് ഇതുസംബന്ധിച്ച് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.