union
എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം ആർ.ശങ്കർ മേഖലാ കൺവെൻഷൻ വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : അമ്മമാരുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ മനസിലാക്കി അവർക്ക് വഴികാട്ടിയായി സമൂഹത്തിൽ ധാർമ്മികബോധം വളർത്താൻ വനിതാസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം നെടുമ്പ്രം ഈസ്റ്റ് ശാഖയിൽ തിരുവല്ലാ യൂണിയൻ വനിതാസംഘം ആർ. ശങ്കർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുതിർന്നവരെ ബഹുമാനിക്കാതെയും ദൈവഭയം ഇല്ലാതെയും വളരുന്ന കുട്ടികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സമൂഹത്തിൽ നിരവധിയാണ്. കുട്ടികളിൽ ധാർമ്മികബോധം വളർത്തിയെടുക്കാൻ ബാലജനയോഗത്തിന്റെ പ്രവർത്തനങ്ങൾ ഏറെസഹായകമാണ്. സ്‌കൂൾ പഠനം യാന്ത്രികമായി മാറുമ്പോൾ ജീവിതം തൊട്ടറിയാനും സംസ്കാരവും പൈതൃകവും മനസിലാക്കാനും പരസ്പരം അറിയാനും അണുകുടുംബകളുടെ പ്രയാസങ്ങൾ മാറ്റാനും ബാലജനയോഗം ക്ളാസുകൾ കുട്ടികളെ നയിക്കുന്നതായും അവർ പറഞ്ഞു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗവും നടത്തി, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ സംഘടനാ സന്ദേശം നൽകി. വനിതാസംഘം യൂണിയൻ സെക്രട്ടറി മണിയമ്മ സോമശേഖരൻ,​ വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ട്രഷറർ കവിതാ സുരേന്ദ്രൻ, കേന്ദ്രസമിതിഅംഗം ഗീതാശശി, കോർഡിനേറ്റർ ഓമന വിദ്യാധരൻ, കൺവീനർ രജനി കെ.സി, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, ശാഖാപ്രസിഡന്റ് സന്തോഷ്, സെക്രട്ടറി എസ്.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സംഘടനാ പ്രവർത്തനത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ രാജേന്ദ്രപ്രസാദ് അമൃത ക്ലാസെടുത്തു. മുത്തൂർ,വെൺപാല,കാട്ടൂക്കര,തെങ്ങേലി.പടിഞ്ഞാറ്റുശ്ശേരി, ചുമത്ര,കിഴക്കൻമുത്തൂർ,നെടുമ്പ്രം ഈസ്റ്റ് എന്നീ ശാഖകളിലെ വനിതാസംഘം പ്രവർത്തകർ പങ്കെടുത്തു.