കോന്നി : കോന്നിയിലെ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.കൊക്കാത്തോട് ഷിനു ഭവനത്തിൽ ഷിബിൻ (27),വി കോട്ടയം കുപ്പപ്ലാക്കൽ അമൽരാജ് (27),നെയ്യാറ്റിൻകര, മാറനെല്ലൂർ മലവിള വാഴപ്പള്ളികോണം വിനോദ് (37) എന്നിവരാണ് പിടിയിലായത് . ശനിയാഴ്ച രാത്രി 10നാണ് കേസിനാസ്പദമായ സംഭവം . ബാർ ഹോട്ടലിൽ നിന്ന് മദ്യം വാങ്ങിയ മൂവരും ബാറിന് അരികിലെ പാർക്കിംഗ് ഏരിയയിൽ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ ഷാജി മാത്യുവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിമാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.