
ചെങ്ങന്നൂർ: രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് അജിത് ആയിക്കാട് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.പ്രസന്നൻ, ജില്ലാ സെക്രട്ടറിമാരായ സതീഷ് വർമ്മ, പ്രസന്നൻ പള്ളിപ്പുറം, കിസാൻ ജനത ജില്ലാ പ്രസിഡന്റ് വി.എൻ.ഹരിദാസ്, മഹിളാ ജനത സംസ്ഥാന കമ്മിറ്റിയംഗം ജെ.ശ്രീകല, ജില്ലാ കമ്മിറ്റിയംഗം എസ്.ശ്രീകുമാർ, മണ്ഡലം സെക്രട്ടറി സാം ജേക്കബ്, വൈസ് പ്രസിഡന്റ് മനു പാണ്ടനാട്, അരുൺ പേരിശേരി, അനിൽ പാലത്തറ, എസ്.അഖിലേഷ്, പി.രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.