 
ചെങ്ങന്നൂർ: ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ നിന്ന് ഐ ഫോൺ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. പന്തളം മുട്ടാർ മുറിയിൽ പാലത്തിൻവിള വീട്ടിൽ നാസർ (38) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 12ന് രാത്രി 7.30നായിരുന്നു സംഭവം. മൊബൈൽ വാങ്ങാൻ വന്നനാസർ താഴത്തെ നിലയിൽ പ്രദർശനത്തിന് വച്ചിരുന്ന 50000 രൂപയുടെ ഐഫോൺ മോഷ്ടിക്കുകയായിരുന്നു.തുടർന്ന് കടയിലെ സ്റ്റോക്ക് എടുത്തപ്പോൾ ജീവനക്കാർക്ക് ഫോൺ നഷ്ടപ്പെട്ടെന്ന് മനസിലായതോടെ സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പന്തളത്തെ മുട്ടാർ മുറിയിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡു ചെയ്തു. ഡി.വൈ.എസ്പി ബിനുകുമാറിന്റെ 'നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സി ബിപിൻ ,എസ് ഐ പ്രദീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.