08-mohan-babu
കാരം​വേ​ലി എ​സ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്‌കൂളിലെ പുതുക്കിപണിത ഡൈനിങ്ങ് ഹാ​ളി​ന്റെ ഉ​ദ്​ഘാട​നം എ​സ്.എൻ.ഡി.പി യോ​ഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാ​ബു നിർ​വ​ഹി​ക്കുന്നു

കോഴഞ്ചേരി : ​വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ വിദ്യാഭ്യാസ നിലവാരത്തേപ്പോലും സ്വാധീനിക്കുമെന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒരുക്കാൻ മാനേജ്‌മെന്റുകൾ ബാദ്ധ്യസ്ഥരാണെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. കാരംവേ​ലി എ​സ്.എൻ.ഡി.പി. സ്‌കൂ​ളിലെ നവീകരിച്ച ഡൈനിങ്ങ് ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് എസ്. സനലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കോഴഞ്ചേരി യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ മുളമൂ​ട്ടിൽ, രാജൻ കുഴിക്കാലാ, കാരംവേലി ശാഖാ പ്രസിഡന്റ് എം.വി. ജയരാജൻ, സെക്രട്ട​റി കെ. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.. ഹെഡ്മിസ്ട്രസ് പുഷ്​പ എസ്. പദ്ധതിവിശദീകരണം ന​ടത്തി. പ്രിൻസി​പ്പൽ വി.എസ്. ബീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സലിം നന്ദിയും പറഞ്ഞു.