08-m-s-madhu
എം.എസ്. മധു​

പത്തനംതിട്ട: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ മികച്ച നടനുള്ള സ്‌പെഷ്യൽ ജൂറി അവാർഡ് എം.എസ്. മധുവിന്. കുമ്പളത്ത് പദ്മകുമാർ കഥയും തിരക്കഥയും എഴുതി പി. അയ്യപ്പദാസ് സംവിധാനം ചെയ്ത 'കാണാകാഴ്ച്ചകൾ ' , ജെയിൻ ജി ഗോപിനാഥ് സംവിധാനം ചെയ്ത 'വസൂരി ' എന്ന ഹ്രസ്വ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. നവംബർ 20 ന് തിരുവനന്തപുരം വൈലോപ്പള്ളി സ്മാരക ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണംചെയ്യും.