പന്തളം : വ്യാപാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. മങ്ങാരം പടിഞ്ഞാറെ കളീക്കൽ കെ.കെ.നിക്‌സണാ(69)ണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ആറുമണിയോടെ പന്തളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ റോഡിലാണ് സംഭവം. കട തുറക്കുന്നതിനായി ചന്തയിലേക്ക് വരുമ്പോഴാണ് നായ ആക്രമിച്ചത്. വലത് കാലിന് സാരമായി പരിക്കേറ്റു. അടൂർ ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.