08-mullakkara
മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ അനുസ്മരണ പ്രഭാഷണം നടത്തു​ന്നു.

പ​ന്തളം: കുളനട പനങ്ങാട് ജനതാ ഗ്രന്ഥശാലയുടെ സ്ഥാപക നേതാവ് കെ.എൻ.ഭാസ്‌കരൻപിള്ളയുടെ അനുസ്മരണ സമ്മേളനവും പി.സി.ജോൺ എൻഡോവ്‌മെന്റ് വിതരണവും നടന്നു. എം.ആർ.രാജീവൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കുളനട ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ്​ ചിത്തിര സി.ചന്ദ്രൻ ഉദ്ഘാടനംചെയ്തു. മുൻമന്ത്രി. മുല്ലക്കര രത്‌നാകരൻ അനുസ്മരണപ്രഭാഷണം നടത്തി. പി.ജി.ഭരതരാജൻപിള്ള, അഡ്വ. ശ്യാം പി. മാത്യു, വാർഡ് മെമ്പർ പുഷ്പകുമാരി, കെ.ആർ. മധുസൂദനൻ പിള്ള, എൻ.ആർ.പ്രസന്നചന്ദ്രൻപിള്ള, വി.കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയവരേയും കലാപ്രതിഭകളേയും ചെറുകിട തൊഴിൽ സംരംഭകരേയും ആദരിച്ചു.