
ആറന്മുള : ആറന്മുള ക്ഷേത്ര നിർമ്മാണത്തിനുവന്ന ശില്പികൾ ലോഹ നിർമ്മിതമായ നിർമ്മാണങ്ങളിൽ ഒന്നായ ആറന്മുള നിലവിളക്ക് ആറന്മുളയിൽ പുനർനിർമ്മിക്കുന്നു. ആറന്മുള കൊല്ലേത്ത് വീട്ടിൽ മൂന്ന് തലമുറ മുമ്പുളള കൃഷ്ണനാചാരിയുടെ പാരമ്പര്യം പിന്തുടർന്ന് ആറന്മുള ഐക്കര ജംഗ്ഷനിലുള്ള പാർത്ഥസാരഥി ഹാൻഡി ക്രാഫ്റ്റ് സെന്ററിലാണ് നിർമ്മാണം ആരംഭിച്ചത്.. മറ്റ് നിലവിളക്കുകളെ അപേക്ഷിച്ച് പാദവിസ്താരം കൂടിയതും മേൽത്തട്ട് ഭാരം കൂടിയതും ദീർഘ സമയം എണ്ണ വറ്റാത്തതും നല്ല ദീപ തെളിച്ചമുള്ളതും എണ്ണ കവിഞ്ഞാൽ താഴെതട്ടിൽ എണ്ണ ശേഖരിക്കത്തക്ക രീതിയിലുള്ളതുമാണ് വിളക്ക് . പുത്തേഴത്തില്ലം ഹരികൃഷ്ണൻ തിരുമേനിയുടെ കാർമ്മികത്വത്തിലാണ് നിർമ്മാണം തുടങ്ങിയത്. മെറ്റൽ ആൻഡ് മിറർ സൊസൈറ്റി പ്രസിഡന്റ് ആർ. രാജേഷ്, ആറന്മുള വികസന സമിതി പ്രതിനിധി അശോകൻ മാവുനിൽക്കുന്നതിൽ തുടങ്ങിയവർ പങ്കെടുത്തു.
പാർത്ഥസാരഥി ഹാന്റി ക്രാഫ്റ്റ്സ് ഉടമകളായ എ. കെ. ഗോപാലകൃഷ്ണന്റെയും കെ. ശെൽവരാജിന്റെയും മേൽനോട്ടത്തിലാണ് നിലവിളക്ക് നിർമ്മിക്കുന്നത്.