daily
സി .ഐ .ടി .യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ നടന്ന ആനത്തലവട്ടം ആനന്ദൻ ഒന്നാം അനുസ്മരണ യോഗം സി. ഐ. ടി. യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ആനത്തലവട്ടം ആനന്ദൻ ഒന്നാം അനുസ്മരണം സി.ഐ .ടി .യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലയിലുടനീളം ട്രേഡ് യൂണിയൻ ഓഫീസുകളിലും തൊഴിലിടങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് എസ്.ഹരിദാസ് പതാക ഉയർത്തി. വൈകിട്ട് 5ന് സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ നടന്ന അനുസ്മരണ യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അഡ്വ. ആർ.സനൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ.പ്രസാദ്, മലയാലപ്പുഴ മോഹനൻ, ബൈജു ഓമല്ലൂർ, ജില്ലാ ഭാരവാഹികളായ കെ.അനിൽ കുമാർ,എം.വി. സഞ്ജു,ശ്യാമ ശിവൻ, അമൃതം ഗോകുലൻ, മിനി രവീന്ദ്രൻ, എസ്. പ്രകാശ് എന്നിവർ സംസാരിച്ചു.