കൊടുമൺ : രണ്ടുദിവസമായി കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റ് സമാപിച്ചു. 190 പോയിന്റുമായി പത്തനംതിട്ട ബേസിക്‌സ് അത് ലറ്റിക് ക്ലബ് മൂന്നാംതവണയും ഓവറോൾ ചാമ്പ്യൻമാരായി. 80 പോയിന്റുമായി തിരുവല്ല ബിലീവേഴ്‌സ് റസിഡൻഷ്യൽ സ്‌കൂൾ രണ്ടാംസ്ഥാനത്തും 41 പോയിന്റുമായി വെൺകുറിഞ്ഞി എസ്എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാംസ്ഥാനത്തുമെത്തി.
സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കൊടുമൺ പൊലീസ് എസ്‌.ഐ വിപിൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. ചന്ദ്രശേഖരപിള്ളയെ യോഗത്തിൽ ആദരിച്ചു.