sdpi

പത്തനംതിട്ട : ആഭ്യന്തരവകുപ്പിലെ ആർ.എസ്.എസ് വത്കരണത്തിനെതിരെ ജില്ലയിൽ ജനജാഗ്രതാ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം പത്തിന് ഉച്ചകഴിഞ്ഞ് 3.30ന് പന്തളത്ത് സംസ്ഥാന സെക്രട്ടേറിയറ്റംഗം അൻസാരി ഏനാത്ത് നിർവഹിക്കും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും വാഹനജാഥകൾ, പൊതുയോഗങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ടേബിൾ ടോക്ക്, ഭവന സന്ദർശനം, പദയാത്രകൾ, ലഘുലേഖ വിതരണം തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ്, വൈസ് പ്രസിഡന്റ് ബിനു ജോർജ്, ജനറൽ സെക്രട്ടറി ഷാജി പഴകുളം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.