
പത്തനംതിട്ട : യുദ്ധക്കെടുതികൾക്കെതിരെ ഇടതുപക്ഷം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ യോഗം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി.ബി.ഹർഷകുമാർ, അഡ്വ.ആർ.സനൽകുമാർ, എസ്.നിർമലദേവി, പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി.സഞ്ജു എന്നിവർ സംസാരിച്ചു. പതിനായിരക്കണക്കിന് പലസ്തീൻ ജനതയാണ് ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത്. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. യുദ്ധവിരുദ്ധ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി.