പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. പത്തനംതിട്ട നഗരത്തിൽ പോസ്റ്റോഫീസ്- സ്റ്റേഡിയം ജംഗ്ഷൻ റോഡിൽ ഞവരത്തോടിന് കുറുകെയുള്ള കലുങ്കിന് മുകളിലെ റോഡിൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി മണ്ണ് മാറ്റുന്നതിനാടെ റോഡിന്റെ തകർന്ന ഭാഗത്തെ പൊത്തിലാണ് പാമ്പിനെ കണ്ടത്.ആളുകൾ പരിഭ്രാന്തരായതോടെ ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഉച്ചയ്ക്ക് 3.30 ന് കോന്നി ഫോറസ്റ്റ് ഓഫീസിൽ നിന്ന് അഞ്ച് സ്ട്രൈക്കിംഗ് ഫോഴ്സ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ പിടികൂടി. തുടർന്ന് കോന്നി വനമേഖലയിൽ തുറന്ന് വിട്ടു.