 
കീരുകുഴി : സ്ത്രീകൂട്ടായ്മകൾ പുതിയ വിജയഗാഥകൾ രചിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വനിതാ വികസന കോർപ്പറേഷൻ ബൾക്ക് ലോൺ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, സി.ഡി.എസ് ചെയർപേഴ്സൺ രാജി പ്രസാദ്, വി.പി.വിദ്യാധര പണിക്കർ, എൻ.കെ.ശ്രീകുമാർ, പ്രിയ ജ്യോതികുമാർ, അജിത്കുമാർ, എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 46 സി.ഡി എസ് ഗ്രൂപ്പുകൾക്ക് 3 കോടി രൂപയാണ് ആദ്യഘട്ടമായി നൽകുന്നത്.