ചെങ്ങന്നൂർ : തിരുവനന്തപുരം -നിസാമുദീൻ എക്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ശബരിമല തീർത്ഥാടനം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്നും സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്നും അഖിലഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ.സദാശിവൻ നായരുടെ അദ്ധ്യക്ഷതയിൽ ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ, ട്രഷറർ രാജേഷ് എൻ.ആർ.സി., സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കല്ലൂത്ര, അഡ്വ.സന്തോഷ് കുമാർ, ഗണേഷ് പുലിയൂർ, ബാലസുന്ദരപ്പണിക്കർ, കെ.ബി. യശോധരൻ, ഉണ്ണികൃഷ്ണൻ വണ്ടിമല, സോമൻ പ്ലാപ്പളളി, രാമചന്ദ്രൻ കൈമൾ, രാജേഷ് മുളക്കുഴ, ഹരി കുട്ടംപേരൂർ, അംബി തിട്ടമേൽ, രാഹുൽ, കെ.പി.ശശിധരൻ, മുരുകൻ ആചാരി, സന്തോഷ് കുമാർ, ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.