1

മല്ലപ്പള്ളി : തെള്ളിയൂരിൽ1.200 കിലോഗ്രാം കഞ്ചാവുമായി വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പരിയാരത്ത് മലയിൽ വിജയ ഭവനിൽ അനു.ഒ.കെ(40)യാണ് പിടിയിലായത്. ജില്ലയിലെ കഞ്ചാവ് വിതരണ റാക്കറ്റിലെ പ്രധാനിയാണ് ഇയാൾ. കെ.മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ അനുബാബു.ബിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സുശീൽ കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ അനന്തു എം.സി ,അഭിജിത് ചന്ദ്രൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മധു എന്നിവരുടെ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.