 
മല്ലപ്പള്ളി: കോട്ടാങ്ങൽ - പാടിമൺ റോഡിൽ വായ്പൂര് വൈദ്യശാലപ്പടിക്ക് സമീപം നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്. ഷാജി (40) അനികുമാർ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വായ്പ്പൂരിൽ നിന്ന് വരുകയായിരുന്ന ബൈക്കും, ചങ്ങനാശേരിയിൽ നിന്ന് എത്തിയ കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം. 11 കെവി വൈദ്യതിലൈനും കാറിടിച്ച് തകർന്നിട്ടുണ്ട്.