09-ipta-pandalam
ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇ​പ്റ്റ) പന്തളം യൂ​ണി​റ്റ് രൂ​പീ​ക​രണത്തിന്റെ ഉ​ദ്​ഘാടനം സംസ്ഥാന എക്‌സി അംഗവും നാടക സംവിധായകനുമായ അടൂർ ഹിര​ണ്യ നിർ​വ്വ​ഹി​ക്കുന്നു

പന്തളം: ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇ​പ്റ്റ) പന്തളം യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും നാടക സംവിധായകനുമായ അടൂർ ഹിരണ്യ ഉദ്ഘാടനം ചെയ്തു. കെ.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.അജിത കുമാർ, മഹേഷ് സോമൻ, ലിൻസി സാം, ബിജു കണ്ണങ്കര, മഞ്ജുനാഥ്, സന്തോഷ് പന്തളീയൻ, സുമോദ് കണ്ണങ്കര, സോജി അറത്തിൽ, ബിജു കണ്ണങ്കര, ബിപിൻ ഭാസ്കർ, മിനിതാ മിഖായേൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ. കെ.ബാലചന്ദ്രൻ (രക്ഷാധികാരി), എ.ബിജു (പ്രസിഡന്റ്,) ബിജു കണ്ണങ്കര, ലിൻസി സാം (വൈസ് പ്രസിഡന്റ്), ബി.അജിതകുമാർ (സെക്രട്ടറി), മഞ്ജുനാഥ്, സന്തോഷ് പന്തളിയൻ (ജോ.സെക്രട്ടറി), സുമോദ് കണ്ണങ്കര (ട്രഷറർ) എന്നിവരെ തിരഞ്ഞെടു​ത്തു.