temple

പത്തനംതിട്ട: ശബരിമലയിലെ വെർച്വൽ ക്യൂ സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ദർശനത്തിനെത്തുന്ന ഭക്തരെ തടയാൻ ആർക്കും അവകാശമില്ല. വെർച്വൽ ക്യൂ സംവിധാനം ഉപയോഗിച്ച് വിവിധ ഏജൻസികളടക്കം പലരും ഭക്തരെ ചൂഷണംചെയ്യുന്നത് തടയാനും അപാകതകൾ പരിഹരിക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തീർത്ഥാടനം സുഗമമാക്കാനുള്ള ഉചിത നടപടികളാണ് സർക്കാരും ദേവസ്വം ബോർഡും സ്വീകരിക്കേണ്ടത്. മുൻ വർഷങ്ങളിലേതുപോലെ പന്തളത്തും എരുമേലിയിലും നിലയ്ക്കലും പമ്പയിലുമുള്ള സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ വഴി ചുരുങ്ങിയത് 10000 പേർക്ക് ദിവസവും ശബരിമലയിൽ പ്രവേശനം അനുവദിക്കണം. യോഗത്തിൽ സമിതി സെക്രട്ടറി പൃഥ്വിപാൽ, പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറി നാരായണ വർമ്മ, ട്രഷറർ ദീപ വർമ്മ, അനിൽകുമാർ എം.ആർ, കെ.ആർ.രവി, സി.ഡി.അനിൽ, ജെ.കൃഷ്ണകുമാർ, കെ.എൻ.രാജീവ് എന്നിവർ പങ്കെടുത്തു.