തിരുവല്ല : ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ യുവജന വിഭാഗമായ ബിലീവേഴ്‌സ് യൂത്തിന്റെ ഫെസ്റ്റിവലും നാഷണൽ കോൺഫ്രൻസും ഇന്ന് മുതൽ 12 വരെ സഭാ ആസ്ഥാനമായ സെന്റ് തോമസ് കമ്മ്യൂണിറ്റിയിൽ നടക്കും. ഇന്ന് രാവിലെ 9ന് ബിലീവേഴ്‌സ് യൂത്തിന്റെ റാലി സഭാ ആസ്ഥാനത്തു നിന്നാരംഭിക്കും. കിഴക്കൻ മുത്തൂർ, മല്ലപ്പള്ളി റോഡ് വഴി മാർ അത്തനേഷ്യസ് യൊഹാൻ മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ എത്തിച്ചേരുകയും 11.30ന് ബിലീവേഴ്‌സ് യൂത്ത് ഫെസ്റ്റിവൽ സഭാദ്ധ്യക്ഷൻ സാമുവൽ മാർ തിയോഫിലസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. ബിലീവേഴ്‌സ് യൂത്ത് വിഭാഗം അദ്ധ്യക്ഷൻ ജോഷ്വാ മാർ ബർണബാസ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സ്റ്റീഫന്‍ ദേവസി എന്നിവർ വിശിഷ്ടാതിഥികളാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആന്റി ഡ്രഗ് ക്യാമ്പയിൽ ഉച്ചയ്ക്ക് ശേഷമുള്ള ചടങ്ങിൽ ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് സ്റ്റീഫൻ ദേവസിയുടെ സംഗീത വിരുന്ന് ഉണ്ടായിരിക്കും. 12വരെ നടക്കുന്ന ബിലീവേഴ്‌സ് യൂത്ത് ഫെസ്റ്റിവൽ സെന്റ് തോമസ് കമ്മ്യൂണിറ്റിയിലെ മാർ അത്തനേഷ്യസ് യൊഹാൻ മെമ്മോറിയൽ കൺവെൻഷൻ സെന്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്.