plastic-
മിനി സിവിൽ സ്റ്റേഷന്റെ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന് പ്ലാസ്റ്റിക് കത്തിച്ച നിലയിൽ

റാന്നി: റാന്നി മിനിസിവിൽ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന് സ്ഥലത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നു. താലൂക്ക് ഓഫീസ്, കോടതി, ഫയർഫോഴ്സ്, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ മിനി സിവിൽ സ്റ്റേഷനിലാണ്. ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് മൂലം മിനി സിവിൽ സ്റ്റേഷൻ പരിസരം തെരുവുനായകളുടെ വിഹാര കേന്ദ്രമായി. ടോയ്ലറ്റുകൾ പോലും തെരുവുനായകൾ കൈയടക്കി. ആളുകൾക്ക് നേരെ നായകൾ കുരച്ചുചാടാറുണ്ട്. താലൂക്കിലെ പല സ്ഥലങ്ങളിലും ഇതാണ് സ്ഥതി. മിക്ക പഞ്ചായത്തുകൾക്കും മാലിന്യംനിർമ്മാർജനം ചെയ്യാൻ കൃത്യമായ സംവിധാനങ്ങളില്ല.