റാന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു. ഇന്നലെ ഉച്ചയോടെ നാളീകേരവുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.കലുങ്കിലും വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്ന് നാളീകേരം റോഡിൽ ചിതറി. ആർക്കും പരിക്കില്ല.കാസർഗോഡു നിന്ന് നെയ്യാറ്റിൻകരയ്ക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ.റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിച്ച ശേഷം ഇവിടെ അപകട മേഖലയായി മാറി