
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന് നിവേദനം നൽകും. ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഭക്തരോടുള്ള പൊലീസ് സമീപനം മൃദുവാക്കുക, കുടിവെള്ള-ഗതാഗത സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ മകരവിളക്ക്, മണ്ഡലപൂജ പോലുള്ള പ്രധാനദിവസങ്ങളിൽ ഭക്തർക്ക് ദർശനം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. നിലപാട് തുടർന്നാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10ന് യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും