09-sob-laly

പന്തളം : ടിപ്പർ ലോറിയിടിച്ച് സ്​കൂട്ടർ യാത്രക്കാരി മരിച്ചു. പന്തളം തെക്കേക്കര കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് കുരിക്കാട്ടിൽ വീട്ടിൽ ജോയി തോമസിന്റെ ഭാര്യ ലാലി ജോയിയാണ് (59) മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ പന്തളം- ​മാവേലിക്കര റോഡിൽ നഗരസഭാ ഓഫീസിന് സമീപമായിരുന്നു അപകടം. ജോയി തോമസും ലാലിയും ഒരുമിച്ചാണ് സ്​കൂട്ടറിൽ പന്തളത്തേക്ക് വന്നത്. ജോയി തോമസിനെ പന്തളത്തുള്ള ബന്ധുവീട്ടിൽ കൊണ്ടുവിട്ട ശേഷം കെ.എസ്.എഫ്.ഇയിൽ പണമടയ്ക്കാനെത്തിയതാണ് ലാലി. ഇതിനുശേഷം സ്​കൂട്ടറിൽ മടങ്ങാൻ തുടങ്ങുമ്പോൾ പത്തനംതിട്ട ഭാഗത്ത് നിന്നുവന്ന ടിപ്പർ ലോറിയിടിച്ചാണ് അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ലാലി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മക്കൾ: ടിന്റു സാറാ ജോയി(അസി. പ്രൊഫസർ, മുത്തൂറ്റ് നഴ്‌​സിങ് കോളേജ്, കോഴഞ്ചേരി), ജിന്റു സാറ ജോയി (അൽ ഐൻ). മരുമക്കൾ : കപിൽ കൃഷ്​ണൻ, സഞ്ജു ബാബു(അൽ ഐൻ).