
പത്തനംതിട്ട : ഉപജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിന്ധു അനിൽ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ മണിയമ്മ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, നഗരസഭാ കൗൺസിലർമാരായ അനിലാ അനിൽ, ആനി സജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൈത്രി കെ.പി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ്കുമാർ .ടി.എസ്, സ്കൂൾ ലോക്കൽ മാനേജർ ഫാ.മാത്യു എം തോമസ്, ബി.പി.സി ശോഭന, സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, ഹെഡ്മിസ്ട്രസ് അജി തുടങ്ങിയവർ പ്രസംഗിച്ചു.