saras

മല്ലപ്പള്ളി :കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിപുലമായ പരിപാടികളോടുകൂടി നടത്തുവാൻ തീരുമാനിച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. എല്ലാ ദിവസവും കളമെഴുത്തും പാട്ടും. വിജയദശമി നാളിൽ രാവിലെ 7 മുതൽ വിദ്യാരംഭ ചടങ്ങുകൾക്ക് ബദരീനാഥ്‌ ക്ഷേത്രം മുഖ്യ പുരോഹിതൻ (റാവൽജി) ഈശ്വരപ്രസാദ് നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ക്ഷേത്ര സന്നിധിയിൽ കലാവിഷ്കാരങ്ങൾ അവതരിപ്പിക്കുവാൻ നവരാത്രി മണ്ഡപത്തിൽ പൂജ വെയ്ക്കുന്ന വ്യാഴാഴ്ച വൈകിട്ടു മുതൽ വിജയദശമി നാൾ വൈകിട്ട് വരെ അവസരമുള്ളതായി ക്ഷേത്രഭരണ സമിതി അറിയിച്ചു.