വലിയകാവ് : വലിയകാവ് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുട്ടികളെ ഉൾപ്പെടുത്തി വേഴാമ്പൽ കിളിക്കൂട്ടം നേച്ചർ ക്ളബ് രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനംചെയ്തു. സമിതി വൈസ് പ്രസിഡന്റ് ലേഖാ രാമൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി , പി. എസ്. സതീഷ് കുമാർ, സുമിത്ത് ബാബു,യേശുദാസൻ, എന്നിവർ പ്രസംഗിച്ചു. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം റാന്നി റേഞ്ച് ഓഫീസർ ബി. ദിലീഫ് ഉദ്ഘാടനം ചെയ്തു. പി.ആർ.ഒ. സുജിന സുജാത പിള്ള ക്ളാസെടുത്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് സാം മാത്യു കാവുംമണ്ണിൽ അദ്ധ്യക്ഷതവഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം എം.എസ് സുജ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിൻ എന്നിവർ സംസാരിച്ചു. ആദർശ് ചിറ്റാറിന്റെ നേതൃത്വത്തിൽ നാടൻപാട്ട് പഠന കളരിയും സംഘടിപ്പിച്ചു. ക്ലബ് ഭാരവാഹികളായി യോഷിത സമീർ ( പ്രസിഡന്റ്), ശ്രീഹരി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു