 
തിരുവല്ല : സെന്റ് മേരീസ് സ്കൂൾ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ ജേതാക്കളായി. ചോയ്സ് സ്കൂനെ (44-22) ആണ് പരാജയപ്പെടുത്തിയത്. പുതുതായി രൂപീകരിച്ച സെന്റ് ജോൺസ് എച്ച്എസ്എസ് തുമ്പമണ്ണിനെ തോൽപ്പിച്ച് കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി (47-16) സെമി ഫൈനൽ മത്സരങ്ങളിൽ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ, സേക്രഡ് ഹാർട്ട് പബ്ലിക് സ്‌കൂൾ കിളിമലയെയും (52-17) ചോയ്‌സ് സ്‌കൂൾ, സെൻ്റ് ജോൺസ് സ്‌കൂൾ തുമ്പമണ്ണിനെയും (43-31) പരാജയപ്പെടുത്തി ഫൈനലിലെത്തി. വിജയികൾക്ക് സെന്റ് മേരീസ് സ്‌കൂൾ പ്രിൻസിപ്പൽ മിനി ജേക്കബ് ഫിലിപ്പ് ട്രോഫികൾ വിതരണം ചെയ്തു. ജില്ലാ ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷൻ സെക്രട്ടറിയും ഇന്റർനാഷണൽ പ്ളേയറുമായ ജോർജ്ജ് സക്കറിയ, കോ -ഓർഡിനേറ്റർ മോജി ജേക്കബ്, ബാസ്‌ക്കറ്റ് ബോൾ ടെക്നിക്കൽ കമ്മിറ്റിഅംഗം കെ.ഒ ഉമ്മൻ എന്നിവർ പങ്കെടുത്തു.