 
തിരുവല്ല : പാലിയേക്കര - കാട്ടൂക്കര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.പ്രദീപ് മാമ്മൻ മാത്യു ധർണ ഉദ്ഘാടനം ചെയ്തു. ശ്യാം കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോബി പി. തോമസ്, മഹേഷ് കുമാർ, പി.ജി സുരേഷ്കുമാർ, ജോജി പി.തോമസ്, അനിൽകുമാർ, ജോൺ വർക്കി, പി.ഡി സന്തോഷ്, ബിജു എൻ.പി, ഐസക് സഖറിയ, സിസ്റ്റർ ആഞ്ജലീന, സിസ്റ്റർ ക്രിസ്റ്റീന, ക്ലാരമ്മ കൊച്ചിപ്പൻ മാപ്പിള, ജോയി പൗലോസ്, ഷിബു സി.ടി, ജോസഫ് പെരുമാൾ, ലക്ഷമൺപിള്ള, ഷാജഹാൻ, സി.എം.വർഗീസ്, മോൻസി മത്തായി, തോമസ് കോശി, ബിജു കുഴിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. പാലിയേക്കരയിൽ നിന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.