kcm
: കേരള കോൺഗ്രസ് (എം ) ജന്മദിനാഘോഷത്തോടനുബന്ധിച്ച് ചെങ്ങന്നൂരിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം വനിതാ കോൺഗ്രസ് ( എം) ജില്ലാ പ്രസിഡൻ്റ് വത്സമ്മ ഏബ്രഹാം പതാക ഉയർത്തുന്നു

ചെങ്ങന്നൂർ : കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനാഘോഷം പ്രവർത്തകർക്ക് ആവേശമായി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും പതാക ഉയർത്തിയും മധുരം വിതരണം ചെയ്തുമായിരുന്നു ചടങ്ങുകൾ. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സമ്മേളനങ്ങളും നടന്നു. ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച ചെങ്ങന്നൂർ മണ്ഡലംതല ആഘോഷങ്ങളുടെ ഉദ് ഘാടനവും പതാക ഉയർത്തലും വനിതാ കോൺഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ വത്സമ്മ ഏബ്രഹാം നിർവഹിച്ചു. ചടങ്ങിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ എം. എസ്‌ .വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മോഹൻ കൊട്ടാരത്തുപറമ്പിൽ ജന്മദിന സന്ദേശം നൽകി. ജില്ലാ ട്രഷറർ ഏബ്രഹാം ഇഞ്ചക്കലോടി, ബിജു അലക്സാണ്ടർ, രതീഷ് നാരായൺ, തമ്പികടക്കലേത്ത് എന്നിവർ പ്രസംഗിച്ചു. മറ്റു മണ്ഡലങ്ങളിൽ നടന്ന ചടങ്ങുകളിൽ യഥാക്രമം മണ്ഡലം പ്രസിഡന്റുമാരായ കുര്യൻ മാനാംപുറം (മാന്നാർ ) രാജൻകന്യത്ര (ചെന്നിത്തല ) കെ.വി.ചെറിയാൻ (ആലാ ) തോമസ് കെന്നടി (പുലിയൂർ) റോയിസമുവേൽ (വെണ്മണി) റെജി ആങ്ങയിൽ (തിരുവൻവണ്ടൂർ ) കോശി കോട്ടപാട് (മുളക്കുഴ ) വി.കെ.മാത്യു (ബുധനൂരി ഷൈൻ കാടുവെട്ടൂർ (പാണ്ടനാട്) തുടങ്ങിയവർ പതാക ഉയർത്തി.