daily
ലോക തപാൽ ദിനത്തിന്റെ ഭാഗമായി കുമ്പനാട് ഗവ യു പി സ്കൂൾ വിദ്യാർത്ഥികൾ കുമ്പനാട് ഹെഡ് പോസ്റ്റ്‌ ഓഫീസ് സന്ദർശിച്ചപ്പോൾ

കുമ്പനാട് : ലോകതപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ്‌ ഓഫീസ് സന്ദർശിച്ച് കുമ്പനാട് ഗവ. യു.പി സ്കൂൾ വിദ്യാർത്ഥികൾ . ഇൻലാൻഡ്, പോസ്റ്റ്‌ കാർഡ്, പോസ്റ്റൽ സ്റ്റാമ്പുകൾ, മണിഓർഡർഫോം, എന്നിവ കുട്ടികൾ നേരിട്ടുകണ്ടു. പോസ്റ്റ്‌ ഓഫീസിൽ കത്തുകൾ തരം തിരിക്കുന്ന രീതിയെപ്പറ്റിയും പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ വിവിധ സമ്പാദ്യപദ്ധതിയെപ്പറ്റിയും പോസ്റ്റ്‌ മാസ്റ്റർ ശാന്തികൃഷ്ണ ,പോസ്റ്റൽ അസിസ്റ്റന്റ് എ.കെ.അശ്വതി എന്നിവർ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. കുമ്പനാട് പോസ്റ്റ്‌ ഓഫീസിലെ സീനിയർ പോസ്റ്റ്‌ മാൻ അനി കെ.കുഞ്ഞച്ചന് വിദ്യാർത്ഥികൾ ആദരവ് നൽകി. ജയ അജിൻ, അദ്ധ്യാപകരായ കെ.എ തൻസീർ, വൈ സുമയ്യ, എൽ. മഞ്ജു എന്നിവർ സംസാരിച്ചു.