 
തിരുവല്ല : പ്രമേഹമുള്ളവരുടെ പാദരോഗങ്ങൾ സമഗ്രമായി ചികിത്സ ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങൾ ലഭ്യമായ പോഡിയാട്രി ക്ലിനിക് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു. ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും കാർഡിയോ തൊറാസിക്ക് സർജറി വിഭാഗം തലവനുമായ ഡോ.ജോൺ വല്യത്ത് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്ജ്, ചാപ്ലയിൻ, ഫാ.തോമസ് വർഗീസ്, എൻഡോക്രൈനോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.ഫിലിപ്പ് ഫിന്നി, ജനറൽ സർജറി വിഭാഗം മേധാവി പ്രൊഫ.ഡോ.റെന്നി നെപ്പോളിയൻ, ജനറൽ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് പ്രൊഫ.ഡോ.എബ്രഹാം മാത്യു, പി.എം.ആർ മേധാവി പ്രൊഫ.ഡോ.റോഷിൻ മേരി വർക്കി, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറ തോമസ്, റീഹാബ് സീനിയർ കൺസൾട്ടന്റ് ഡോ.തോമസ് മാത്യു, പോഡിയാട്രി നഴ്സിംഗ് ലീഡ് സിസ്റ്റർ സന്ധ്യ എന്നിവർ പങ്കെടുത്തു. എല്ലാ ചൊവ്വാഴ്ചകളിലും രണ്ടുമുതൽ നാലുവരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ഫോൺ : 0469 2703236, 3503236.