സീതത്തോട് : ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും ആങ്ങമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അജികുമാർ പി.ആർ അനുസ്മരണവും ക്യാൻസർ ബോധവത്കരണവും 11ന് നടക്കും. ആങ്ങമൂഴി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിൽ രാവിലെ 9.30ന് നടക്കുന്ന സമ്മേളനം അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഭിലാഷ്.ഇ.ആർ അദ്ധ്യക്ഷത വഹിക്കും. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദ് മുഖ്യ പ്രഭാഷണം നടത്തും. എ.ഇ മനുചാണ്ടി, എസ്.എൻ.ഡി.പി.യോഗം ആങ്ങമൂഴി ബ്രാഞ്ച് പ്രസിഡന്റ് ടി.എൻ രാജു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ലേഖാ സുരേഷ്, സുജ.പി.എസ്, ശ്രീലജ അനിൽ, രാധാ ശശി, വസന്ത ആനന്ദൻ, ആർ.പ്രദോഷ് കുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് 10.30ന് ആങ്ങമൂഴി മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ഡോ.സജി.കെ.റെജി ആമുഖ പ്രഭാഷണം നടത്തും. ഡോ.ജയകൃഷ്ണൻ. ആർ. ക്ലാസ്സ് നയിക്കും. പ്രസാദ്.സി.ഡി,​ സുമേഷ്.എസ് എന്നിവർ സംസാരിക്കും.