
അടൂർ : ഏറത്ത് ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ മുഖേന നടപ്പാക്കുന്ന പോഷകത്തോട്ടം കിറ്റുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിർവഹിച്ചു. ഡോളൊമൈറ്റ്, ചാണകപ്പൊടി, ശീമപ്ലാവ്, അഗത്തിച്ചീര, മുരിങ്ങ, പാഷൻ ഫ്രൂട്ട്, കറിവേപ്പ് എന്നിവയുടെ തൈകൾ, ജൈവ കുമിൾ നാശിനികളായ സ്യൂഡോ മോണസ് , ട്രൈക്കോഡെർമ , വിളകൾ ആരോഗ്യത്തോടെ വളരുന്നതിനുള്ള ഫിഷ് അമിനോ ആസിഡ് , നീര് ഊറ്റിക്കുടിക്കുന്ന പ്രാണികളെ നശിപ്പിക്കുന്ന ജൈവ കീടനാശിനിയായ നന്മ, സൂക്ഷ്മ മൂലക മിശ്രിതം - സമ്പൂർണ്ണ എന്നിവ ഉൾപ്പെടുന്നതാണ് ഒരു കിറ്റ്. 800 രൂപ വിലവരുന്ന കിറ്റ് 500 രൂപ സബ്സിഡിയോടെ 300 രൂപയ്ക്കാണ് വിതരണമെന്നും 100 കിറ്റുകൾ വിതരണം ചെയ്തെന്നും കൃഷി ഓഫീസർ സൗമ്യ ശേഖർ അറിയിച്ചു.