road-
മടത്തുംമൂഴി തൊണ്ടിക്കയം മണിയാർ റോഡ് തകർന്ന അവസ്ഥയിൽ

റാന്നി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മണിയാർ ഡാമിലേക്കുള്ള തൊണ്ടിക്കയം- മണിയാർ റോഡ് തകർന്നു .അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. നൂറുകണക്കിന് വിനോദ സഞ്ചരികൾ തൂക്കുപാലം കാണാനും മണിയാർ ഡാം കാണാനും ഇവിടെ എത്താറുണ്ട്. പെരുനാട് -മണിയാർ ചിറ്റാർ ഭാഗത്തേക്കു പോകുന്നവരും ഈ വഴി ഉപയോഗിക്കാറുണ്ട്. ആളുകൾ കൂടുതൽ എത്തുന്ന മേഖലയായിട്ടും വശങ്ങളിൽ അപകടം ഒഴിവാക്കുന്നതിന് സംരക്ഷണഭിത്തി നിർമ്മിച്ചിട്ടില്ല. ശബരിമല തീർത്ഥാടന കേന്ദ്രത്തോട് അടുത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മണിയാർ ഡാമും പരിസരവും . അടിസ്ഥാന സൗകര്യങ്ങളില്ല.