
തിരുവല്ല : റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും. പ്ലാറ്റ്‌ഫോമിലെ സൗകര്യങ്ങളും മെച്ചപ്പെടും. വാഹന പാർക്കിംഗിനുള്ള സ്ഥലം വിപുലീകരിക്കും. റെയിൽവേ സ്റ്റേഷൻ റോഡുവഴി കൂടുതൽ ബസുകളും കടത്തിവിടും. എന്നാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പെന്ന ആവശ്യത്തിൽ ഇതേവരെ റെയിൽവേ പ്രതികരിച്ചിട്ടില്ല.
കിഴക്കൻ മലയോര മേഖലകളിൽ നിന്നും പടിഞ്ഞാറൻ മേഖലകളിൽ നിന്നും തിരുവല്ല സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ നിരവധിയാണ്. വരുമാനത്തിൽ തിരുവല്ല മുൻപന്തിയിലുണ്ടെങ്കിലും സൗകര്യങ്ങൾ നൽകുന്നതിൽ റെയിൽവേ താത്പര്യം കാട്ടിയിരുന്നില്ല. രാത്രികാലങ്ങളിൽ സ്റ്റേഷൻ പരിസരം മിക്കപ്പോഴും ഇരുട്ടിലാണ്. വൈദ്യുതബന്ധം നിലച്ചാൽ ജനറേറ്റർ പോലും പ്രവർത്തിക്കാറില്ല. വർഷങ്ങളായി യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ചശേഷമാണ് ഇപ്പോൾ ആധുനികവത്കരണ ജോലികൾ ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ വരുമാനം 20.15 കോടി
# പുരോഗമിക്കുന്നത്
ആശ്വാസമായി പുതിയ മെമു
ആന്റോ ആന്റണി എം.പിയുടെ ശ്രമഫലമായി പുതിയ മെമുവിന് സ്റ്റോപ്പ് അനുവദിച്ചു. രാവിലെ 6.15ന് കൊല്ലത്തു നിന്ന് ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തുന്ന മെമു (നമ്പർ 06169) 7.28ന് തിരുവല്ലയിലെത്തും. പാലരുവി എക്‌സ്പ്രസിനും വേണാട് എക്‌സ്പ്രസിനും മധ്യേയുള്ള പുതിയ മെമു സർവീസ് സ്ഥിരം യാത്രക്കാരായ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും.
തിരികെ എറണാകുളം ജംഗ്ഷനിൽ നിന്ന് 9.50നു പുറപ്പെടുന്ന മെമു (നമ്പർ 06170) തിരുവല്ലയിൽ 11.41നും കൊല്ലത്ത് 1.30നും എത്തും. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് സ്‌പെഷ്യൽ സർവീസ്.
'' കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ട് നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് പുതിയ സർവീസ് അനുവദിച്ചത്.
ആന്റോ ആന്റണി എം.പി